ഒരു കാലത്ത് താൻ ചീകി കോതിയൊതുക്കി കൊടുത്തിരുന്ന മകളുടെ മുടി സ്വന്തം അമ്മ മുറിച്ചെടുക്കുന്ന അപൂർവകാഴ്ചക്ക് കോടഞ്ചേരി പഞ്ചായത്തിലെ നെല്ലിപ്പൊയിൽ സെന്റ് ജോൺസ് സ്കൂളിലെ കേശ ദാന വേദി സാക്ഷ്യം വഹിച്ചു. കോടഞ്ചേരി വട്ടച്ചിറ സ്വദേശിയും സെന്റ് ജോൺസ് സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ പ്രിൻസി രാജേന്ദ്രന്റെ മുടിയാണ് അമ്മ മേരി രാജേന്ദ്രൻ മുറിച്ചു നൽകിയത്